യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി 143 പേർക്കും മാപ്പ് നൽകി.
നേരത്തെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്കും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 475 പേർക്കും മോചനം നൽകിയിരുന്നു.
തടവുകാലത്ത് മികച്ച സ്വഭാവം കാഴ്ചവച്ചവരും എല്ലാ നിബന്ധനകളും പാലിച്ചവരുമായ വിവിധ രാജ്യക്കാർക്കാണ് മാപ്പ് ലഭിച്ചത്. മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും ഒരിക്കൽ കൂടി അവസരം നൽകാനുള്ള ഭരണാധികാരികളുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് മാപ്പ് .