ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം.14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ്. അല്‍ഹംറ വിലായത്തിലെ ജബല്‍ ശര്ഖിലാണ് അപകടമുണ്ടായത്.
വലിയ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരുക്കേറ്റവരുടെ നില ഗുരതരമാണെന്നും ഇവര്‍ വിവിധ ആശുപത്രികളിലായി ചിക്തിസയിലാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ബസിൽ 19 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.