ഫോൺ രാത്രി മുഴുവൻ ചാർജിങ്ങിലിടാറുള്ളവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്ന് വായിക്കൂ!

Date:

Share post:

സ്മാർട്ട്ഫോൺ ചാർജിങ്ങിനിട്ടതിന് ശേഷം ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ. രാത്രി മുഴുവൻ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് അത്രനല്ല ശീലമല്ല. ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായിത്തന്നെ ബാധിക്കും. എങ്ങനെയെന്നല്ലേ.

നമ്മുടെ സ്മാർട്ട്ഫോണിൽ ലിഥിയം അയേൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യുന്നതിലൂടെ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം ഫോൺ ചാർജിൽ ഇരിക്കാറുണ്ട്. സ്മാർട്ട് ഫോൺ പൂർണമായും ചാർജ് ആവാൻ ആവശ്യമുള്ളതിന്റെ നാലിരട്ടി വൈദ്യുതിയാണ് ഫോണിലേക്കെത്തുന്നത്. അരമണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ആധുനിക സ്മാർട്ട്ഫോണുകളിൽ ആവശ്യത്തിന് ചാർജ് ആവാൻ വേണ്ടി വരുന്ന സമയം. ആ സ്ഥാനത്താണ് മണിക്കൂറുകൾ ചാർജ് ചെയ്യുന്നത്. ഇത് സ്മാർട്ട്ഫോണുകളുടെ ചാർജിങ് പാറ്റേൺ തകിടം മറിയാനും ഫോൺ ചൂടാവുന്നത് വർധിക്കാനും കാരണമാവും.

പല സ്മാർട്ട്ഫോണുകളിലും ചാർജ് മുഴുവനായാൽ തനിയെ ചാർജിങ് നിലക്കുന്ന സാങ്കേതികവിദ്യയുണ്ട്. അപ്പോൾ പിന്നെ രാത്രി ചാർജിനിട്ടാൽ എന്താണ് പ്രശ്നമെന്നാകും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അവിടെയും പ്രശ്നങ്ങളുണ്ട്. ഫോൺ നിശ്ചലാവസ്ഥയിലിരിക്കുമ്പോഴും പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്. അതിനാൽ ഫോൺ പൂർണമായും ചാർജായി കഴിഞ്ഞാൽ ചാർജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം വഴി ചാർജ് കുറയും.

അങ്ങനെ ചാർജ് 99 ശതമാനത്തിലേക്കെത്തിയാൽ സ്മാർട്ട്ഫോണുകളിൽ വീണ്ടും ചാർജ് കയറിത്തുടങ്ങും. ഇത് രാത്രിയിൽ പലപ്രാവശ്യം ആവർത്തിക്കുന്നതോടെ സ്മാർട്ട്ഫോൺ ബാറ്ററിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. കൂടാതെ ഫോൺ അതിവേ​ഗം ചൂടാകുകയും ചെയ്യും. ബാറ്ററിയുടെ ലൈഫ് കൂടുതൽ കാലം നിലനിൽക്കാൻ ചാർജ് 20 ശതമാനം മുതൽ മുതൽ 80 ശതമാനം വരെയാക്കി നിലനിർത്തുന്നതാണ് ഏറ്റവും അനുയോജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...