രാജ്യത്ത് അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള ട്രെയിനുകളെ അപേക്ഷിച്ച് അതിഗംഭീരമായ ഡിസൈനാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടേത്.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്. 2024 ആദ്യം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുമെന്ന കുറിപ്പും ഒപ്പമുണ്ട്.വീതിയേറിയ ബർത്തുകൾ, വെളിച്ചവും വൃത്തിയുമുള്ള അകത്തളം, കൂടുതൽ വലുപ്പമുള്ള ടോയ്‌ലറ്റുകൾ, ഓരോ യാത്രികർക്കും പ്രത്യേകം ചാർജിങ് സൗകര്യങ്ങൾ എന്നിവയൊക്കെ പുതിയ കോച്ചുകളുടെ പ്രത്യേകതയാണ്.2024 മാർച്ചിന് മുമ്പായി കോച്ചുകളുടെ നിർമാണം പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
16 കോച്ചുകളുള്ള ട്രെയിൻ പൂർണമായും എസിയാണ്. നിലവിൽ വന്ദേഭാരത് ട്രെയിനുകളിലുള്ള എല്ലാ സൗകര്യങ്ങളും സ്ലീപ്പർ കോച്ചുകളിലും ഉണ്ടാകും. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചുകളും നിർമിക്കുന്നത്.
Concept train – Vande Bharat (sleeper version)
Coming soon… early 2024 pic.twitter.com/OPuGzB4pAk
— Ashwini Vaishnaw (@AshwiniVaishnaw) October 3, 2023