ഉക്രൈനിൽ റഷ്യൻ, ബലാറസ് സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്കെർപ്പെടുത്തി. റഷ്യൻ, ബെലറസ് സംഗീതം പ്ലേ ചെയ്യുന്നതും വൻ തോതിൽ പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. റഷ്യൻ കലാകാരന്മാർക്ക് ഉക്രൈനിൽ പരിപാടികൾ അവതരിപ്പിക്കാനും നിരോധനമുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ദിവസം റഷ്യ വിലക്ക് കൊണ്ടുവന്നിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയതിന്റെതാണ് അറിയിപ്പ്. റഷ്യക്കെതിരെയും നേതാക്കൾക്കെതിരെയും അമേരിക്ക തുടർച്ചയായി നടത്തുന്ന ഉപരോധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാർത്താ കുറിപ്പിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ ആക്രമണം കൊണ്ട് യുകെ അടക്കമുള്ള ജി 7 രാജ്യങ്ങൾ ഉക്രൈന് നൽകുന്ന പിന്തുണ വർധിപ്പിക്കുമെന്ന് ഉക്രൈൻ പസിഡൻ്റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു. ഉക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി 7 ഉച്ചകോടിയെ സെലൻസ്കി അറിയിച്ചിരുന്നു. വിഡിയോ കോൺഫ്രൻസിൽ റഷ്യക്കെതിരെ പോരാടാൻ ഉക്രൈൻ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രിലിൽ ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെൻഡ് ചെയ്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്നും റഷ്യ പിന്മാറിയിരുന്നു.