ഇത്തവണ പ്രവാസി മലയാളികളുടെ ഓണസദ്യ ആകാശത്ത് കളറാകും! ആകാശത്ത് ഓണ സദ്യ വിളമ്പാൻ തയ്യാറായിരിക്കുകയാണ് യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഈ മാസം 20 മുതൽ 31 വരെ ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് അറിയിപ്പ്.
ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് പ്രഖ്യാപനം.
ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, തീർന്നില്ല നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് മലയാള സിനിമകളും എമിറേറ്റ്സ് കാണിക്കും.
This Onam, we are celebrating the flavours of tradition and the richness of culture with a myriad of delectables on board! ✨ https://t.co/KahhtzF5hp pic.twitter.com/DvOwWnLgWJ
— Emirates (@emirates) August 14, 2023