യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇറാൻ സന്ദർശിക്കാൻ ക്ഷണം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയിൽ നിന്ന് ഇറാൻ സന്ദർശിക്കാനുള്ള ക്ഷണക്കത്ത് സ്റ്റേറ്റ് മന്ത്രി ഖലീഫ ഷഹീൻ അൽമാരാർ സ്വീകരിച്ചു.
അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുഎഇയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ റെസ അമീരിയുമായി അൽമാരാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണം.
അബുദാബിയിലെ അൽ ഷാതി പാലസിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പ്രസിഡന്റും അമീർ-അബ്ദുള്ളാഹിയനും ചർച്ച ചെയ്തു. യുഎഇയും ഇറാനും തമ്മിൽ വ്യോമഗതാഗത സേവന കരാറിൽ ഒപ്പുവച്ചു, ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം സംഘടിപ്പിക്കാനും വ്യാപാര-ടൂറിസം അവസരങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.