ഹമദ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ടെർമിനലുകളിലേയ്ക്കുള്ള വഴിയോ മറ്റ് സൗകര്യങ്ങളോ അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. വഴിതെറ്റാതെ വിമാനത്താവളത്തിലുടനീളം സഞ്ചരിക്കാൻ പുതിയ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം ഒരുക്കിയിരിക്കുകയാണ് അധികൃതർ. ടെർമിനലുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ടച്ച് പോയിന്റുകളിലെ വേ ഫൈൻഡിങ് സൊലൂഷൻ വഴി ഇനി വളരെ എഴുപ്പത്തിൽ വഴി തെറ്റാതെ വിമാനത്താവളത്തിനുള്ളിലെ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കും.
ആദ്യമായി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരന് അറൈവൽ ഗേറ്റിലേക്കും തിരികെ പോകുന്നയാൾക്ക് ഡിപ്പാർച്ചർ ഗേറ്റിലേക്കുമെല്ലാം ഇനി എളുപ്പത്തിൽ എത്തിച്ചേരാാൻ സാധിക്കും. ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകൾ, പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസുകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനത്തിലുണ്ട്. എല്ലാത്തരം മൊബൈലുകളിലും ഈ സൗകര്യം ലഭ്യമാണ്.
ക്യൂആർ കോഡുകൾ ഉപയോഗിച്ചാണ് ഇവ കൊകാര്യം ചെയ്യാൻ സാധിക്കുക. മൊബൈലിൽ ക്യൂആർ കോഡ് സ്കാൻ ചെയ്താണ് യാത്രക്കാരൻ ടെർമിനലിനുള്ളിൽ പോകേണ്ട സ്ഥലം തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് ലക്ഷ്യസ്ഥാനം വരെ വഴി കാട്ടുകയും ചെയ്യും. വിമാനത്താവളത്തിന്റെ ഡിജിറ്റൽ പരിവർത്തന നയങ്ങളുടെ ഭാഗമായാണ് ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നത്.