‘ ഇന്നവേറ്റീവ് ഇൻവെസ്റ്റ്മെന്റ് സ്ട്രാജി’ പ്രകാരം റെസിഡെൻഷ്യൽ പദ്ധതികൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബായ്. മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് ഫൗണ്ടേഷൻ, സ്വകാര്യ മേഖലയുമായി ശക്തമായ സഹകരണം വളർത്തിയെടുക്കുന്നതിനൊപ്പം പാർപ്പിട പദ്ധതികൾക്കുള്ളിലെ ജീവിത നിലവാരം ഉയർത്താനുമാണ് പുത്തൻ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പാർപ്പിട സമുച്ചയങ്ങളിൽ നിക്ഷേപ അവസരങ്ങൾ നൽകുക, നിക്ഷേപ മേഖലകൾ വൈവിധ്യവത്കരിക്കുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്നിവയാണ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് ഫൗണ്ടേഷൻ ലക്ഷ്യം വെയ്ക്കുന്നത്.
ഭവന നിർമ്മാണ മേഖല വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനും വരുമാനത്തിന്റെ പുതിയ വഴികൾ വളർത്തിയെടുക്കുന്നതിനുമുള്ള നൂതന തന്ത്രങ്ങൾ സജീവമായി പിന്തുടരുകയാണെന്ന് മൊഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് ഫൗണ്ടേഷന്റെ ഭവന നിർമ്മാണ മേഖലയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ ഷെഹി പറഞ്ഞു.