അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണവും റോഡ് അപകടങ്ങളിലെ മരണനിരക്കും കുറഞ്ഞെന്ന് പൊലീസ്. ജനജീവിതത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായെന്നും വിലിയിരുത്തല്‍. പൊലീസിന്‍റെ സജീവവും കൃത്യതയുമുളള സേവനങ്ങളാണ് ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഇടായാക്കിയതെന്ന് ഉന്നത പൊലീസ് അധികാരികൾ സൂചിപ്പിച്ചു.
കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തന്ത്രപരമായ ഇടപെടലുകൾ നടത്തുന്നതിലൂം സംയോജിത സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചതായി സേന അറിയിച്ചു. 2020-ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുലക്ഷം ആളുകളുടെ പരിധിയില്‍ കുറ്റകൃത്യനിരക്ക് 13.8 ശതമാനമാണ് കുറഞ്ഞത്. വാഹനാപകട മരണങ്ങളിൾ 4.44 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം അത്യാഹിതങ്ങൾക്കുള്ള പ്രതികരണ സമയങ്ങളിൽ 31.92 ശതമാനം പുരോഗതിയും ദേശീയ സൂചികയിൽ 29 ശതമാനം പുരോഗതിയും കൈവരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന് അന്താരാഷ്ട്ര പോലീസ് സമൂഹത്തിൽ അഭിമാനകരമായ സ്ഥാനമാണുളളതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി പറഞ്ഞു. ദേശീയ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംയോജിത പ്രവര്‍ത്തനമാണ് പൊലീസിന്‍റേതെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയും വ്യക്തമാക്കി. അബുദാബി വിഷൻ 2030-ന് പിന്തുണയുമായാണ് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾ.