ഗൾഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പ്രവാസിൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേക പദ്ധതി. പ്രവാസികൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേകം ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തെത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ജിസിസി മേഖലയിലെ പ്രവാസികൾക്ക് താമസിയാതെ പദ്ധതിയനുസരിച്ചുളള വിസകൾ വിതരണം ചെയ്ത് തുടങ്ങുമെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് വ്യക്തമാക്കി.
ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങൾ നടപ്പാക്കാനാണ് സൗദിയുടെ നീക്കം. എട്ട് വര്‍ഷത്തിനുളള ജിഡിപിയില്‍ പത്ത് ശതമാനം വളര്‍ച്ച കൈവരിക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ടൂറിസ്റ്റ് വിസയിലെത്തിയത് 50 ലക്ഷം ആളുകളാണ്. ആകര്‍ഷക പദ്ധതികൾക്കായി 200 ബില്യണ്‍ ഡോളര്‍ ചെലിവിടാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കോവിഡ് കാലത്ത് സൗദി ടൂറിസത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സൗദിയില്‍ എവിടെയും നിയന്ത്രണമില്ലാതെ സഞ്ചാരിക്കാന്‍ അനുവദിക്കുന്നതാണ് ടൂറിസ്റ്റ് വിസ. പുതിയ പ്രവാസി ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നതോടെ ജിസിസി രാജ്യങ്ങളിലെ പ്രവാസികളേയും രാജ്യത്തെത്തിക്കാന്‍ കഴിയുമെന്ന് സൗദി കണക്കുകൂട്ടുന്നു. മക്ക , മദീന തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കും വിസ ഇളവുകൾ നല്‍കാനാണ് തീരുമാനം. പുതിയ പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വര്‍ദ്ധിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ.