റിയാദ് വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ് ഉയർത്തി

Date:

Share post:

റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ പാർക്കിങ്​ ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് കൂട്ടിയത്. ഇതിനോടൊപ്പം പാർക്കിങ്​ അനുബന്ധ സേവനങ്ങൾക്കായുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര സർവിസുകൾ ഓപറേറ്റ്​ ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ​ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്​ട്ര ടെർമിനലുകളിലെ പാർക്കിങ്ങിന് മണിക്കൂറിന് 10 റിയാലാണ് കൂട്ടിയത്. ഒരുദിവസം മുഴുവൻ പാർക്ക്‌ ചെയ്യണമെങ്കിൽ പരമാവധി 130 റിയാലാണ് പുതിയ നിരക്ക്​.

അതേസമയം അന്താരാഷ്​ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ എന്ന തോതിൽ നൽകിയാൽ മതി. കൂടാതെ ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ്​ നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ എന്നും അധികൃതർ അറിയിച്ചു. വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാർക്ക് ചെയ്യുന്നവർക്ക് ഇതാണ് ഏറ്റവും അനുയോജ്യം. കൂടാതെ എല്ലാ പാർക്കിങ് ഏരിയകളും​ ടെർമിനലുകളോട്​​ വളരെ അടുത്താണുള്ളത്​. അഞ്ച്​ മിനുട്ടിനുള്ളിൽ നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ്​ പാർക്കിങ് ഏരിയകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...