യുഎഇയില്‍ മധ്യവേനല്‍ അവധി അടുത്തിരിക്കേ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനകമ്പനികൾ. സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്കാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തിരിച്ചടിയായത്. രണ്ടിരട്ടി മുതല്‍ നാലിരട്ടിവരെയാണ് കമ്പനികൾ ടിക്കറ്റിനായി ഈടാക്കുന്നത്.
ജൂലൈയില്‍ യുഎഇയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവര്‍ക്ക് 1500 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെയാണ് നല്‍കേണ്ടിവന്നത്. കൊച്ചിയിലേക്ക് 1400 മുതല്‍ 3750 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 1350 മുതല്‍ 2250 വരെയാണ് പുതുക്കിയ നിരക്ക്.
ജൂലൈ രണ്ടുമുതലാണ് സ്കൂളുകൾക്ക് വേനല്‍ അവധി. ജൂണ്‍ 9നൊ 10നൊ ബലിപെരുന്നാളും അനുബന്ധ അവധികളും ഉണ്ടാകും. ആഗസ്റ്റ് 29നാണ് യുഎഇയിലെ സ്കൂളുകൾ വീണ്ടും തുറക്കുക. അതേസമയം അവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും വന്‍ തുക ടിക്കറ്റിനായി മാറ്റിവയ്ക്കേണ്ടി വരുമെന്നാണ്് സൂചനകൾ.