എമിറേറ്റ്സ് എയർലൈന്‍സ് സമ്മാന പദ്ധതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് അധികൃതര്‍. ആളുകൾ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണമെന്നും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.
10,000 ദിർഹം പാരിതോഷികം വാഗ്ദാനം ചെയ്യുന്ന സമ്മാന പദ്ധതിയെപ്പറ്റിയാണ് വ്യാജ പോസ്റ്റ്. നിരവധി ആളുകൾ ഇതിനകം പോസ്റ്റ് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓൺലൈൻ മത്സരങ്ങൾ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്നതല്ലെന്നും എമിറേറ്റ്സ് അധികൃതര്‍ പറഞ്ഞു. വാട്സ് ആപ്പ് ഉൾപ്പടെയുളള മാധ്യമങ്ങളിലൂടെയാണ് വ്യാജ് പോസ്റ്റ് പ്രചരിച്ചത്.
എമിറേറ്റ്‌സിന്റെ ഒൗദ്യോഗിക ഉള്ളടക്കങ്ങളും അംഗീകൃത വിവരങ്ങളും ഔദ്യോഗിക
വെബ്സൈറ്റിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ടെന്നും പൊതുജനങ്ങൾ ഔദ്യോഗിക ചാനലുകളിൽ നിന്നുളള വിവരങ്ങളെ ആശ്രയിക്കണമെന്നും എമിറേറ്റ്സ് അധികൃതര്‍ ഓര്‍മിപ്പിച്ചു. സോഷ്യല്‍ മീഡിയ വഴി അജ്ഞാത വ്യക്തികൾക്ക് പണം കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.
2019 ലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. ദുബായുടെ മുൻനിര കാരിയർ 500 സൗജന്യ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നീട് കാരിയർ ഇക്കാര്യം നിഷേധിക്കുകയും പ്രചരിക്കുന്നത് വ്യാജപോസ്റ്റ് ആണെന്ന് തെളിയുകയും ചെയ്തിരുന്നു.