ബഹിരാകാശരംഗത്തും നൂതനസാങ്കേതികവിദ്യയിലും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്ററും (എം.ബി.ആർ.എസ്.സി) ഒരുമിച്ച് പ്രവർത്തിക്കും. എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ്, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചത്.
പങ്കാളിത്തം ഭാവിയിലേക്കുള്ള പുതിയപാത രൂപപ്പെടുത്തുമെന്ന് എം.ബി.ആർ.എസ്.സി. ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മർറി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഖൽഫാൻ ബെൽഹൂൽ എന്നിവർ പറഞ്ഞു. ഇരുവരും ചേർന്നാണ് പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണം ഉൾക്കൊണ്ടുകൊണ്ട് പുതിയ നവീകരണമാണ് സഖ്യം ലക്ഷ്യമിടുന്നത്.
മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും എം.ബി.ആർ.എസ്.സി.യും സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങളും സംരംഭങ്ങളും സംഘടിപ്പിക്കും. ബഹിരാകാശ പര്യവേക്ഷണത്തിൽ യു.എ.ഇ.യുടെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. പുതിയ ബഹിരാകാശയാത്രികർക്കുള്ള പരിശീലനപരിപാടികൾ ഉൾപ്പെടെയുള്ള പദ്ധതികളും ആസൂത്രണം ചെയ്യും.
من محطة الفضاء الدولية أعلن سفير دولة الإمارات إلى الفضاء سلطان النيادي عن شراكة استراتيجية بين "متحف المستقبل" و"مركز محمد بن راشد للفضاء" بهدف تعزيز التعاون في مختلف مجالات تصميم المستقبل واستكشاف الفضاء وتوظيف العلوم والتكنولوجيا والابتكار… لا مستحيل في دبي والإمارات 🇦🇪 pic.twitter.com/4BQl9dizlG
— Khalfan Belhoul (@KhalfanBelhoul) June 25, 2023