തൊഴിൽ വിപണിയിലെ അനധികൃതപ്രവർത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 4,149 പരിശോധനകളാണ് മന്ത്രാലയത്തിന്റെ കീഴിൽ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും നിയമ ലംഘങ്ങളും കണ്ടെത്താൻ സാധിക്കുകയും ചെയ്തു.
മസ്കത്ത് ഗവര്‍ണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2,066 നിയമ ലംഘനങ്ങൾ ഇവിടെ നിന്ന് മാത്രം കണ്ടെത്തി. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്, 12 എണ്ണം. തെക്കന്‍ ബാത്തിനയിൽ 342, ദാഖിലിയയിൽ 458, തെക്കന്‍ ശര്‍ഖിയയിൽ 174, വടക്കന്‍ ശര്‍ഖിയയിൽ 48, ദോഫാറിൽ 156, വടക്കന്‍ ബാത്തിനയിൽ 265, ദാഹിറയിൽ 474, അല്‍ വുസ്തയിൽ 154 നിയമം ലംഘങ്ങൾ എന്നിങ്ങനെയാണ് മമറ്റ് ഗവര്‍ണറേറ്റുകളില്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍. നഗരസഭകള്‍, റോയല്‍ ഒമാന്‍ പൊലീസ്, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന ക്യാമ്പയിനുകള്‍.