ദുബായിൽ അ​ഗ്നിബാധ വർധിക്കുന്നു; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് അതോറിറ്റി

Date:

Share post:

അഗ്നിബാധ തടയാൻ സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി. ചൂട് കൂടുന്നതിനാൽ ദുബൈയിൽ അ​ഗ്നിബാധ വർധിക്കുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.

2022ൽ രാജ്യത്ത് 3,000 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021നെ അപേക്ഷിച്ച് മൂന്നു ശതമാനവും 2020നെ അപേക്ഷിച്ച് 10 ശതമാനവും അധികമാണിതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗം തീപിടിത്തങ്ങളും റസിഡൻഷ്യൽ മേഖലകളിലാണ്.

ഇലക്ട്രിക്കൽ വയറിങ്ങിന്റെ കൃത്യമായ അറ്റകുറ്റപ്പണിയുടെ അഭാവവും അഗ്നിസുരക്ഷ ഉപകരണങ്ങൾ സജ്ജീകരിക്കാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ ഗുണമേന്മ കുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങളും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...