വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി, സ്വന്തമായി വീടും വേണം

Date:

Share post:

കുടുംബാംഗങ്ങളെ വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ സന്ദർശക വീസയിൽ ദുബായിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്ക്‌ മാത്രമേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

അതേസമയം പേരക്കുട്ടികളെ സ്പോൺസർ ചെയ്യുന്നതിന് കുറഞ്ഞത് 10,000 ദിർഹമെങ്കിലും ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വീസയ്ക്കായി അപേക്ഷിച്ച മലയാളിയുടെ അപേക്ഷ നിരസിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ നിബന്ധനയെക്കുറിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചത്. അപേക്ഷകന്റെ ശമ്പളം 8250 ദിർഹമായതിനാലാണ് പേരക്കുട്ടിയുടെ വീസ അപേക്ഷ നിരസിച്ചതെന്നും അധികൃതർ പറഞ്ഞു.

റസിഡൻസ് വീസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി നിശ്ചയിച്ചിട്ടുള്ളത്. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ വീടും വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. കൂടാതെ മാസത്തിൽ 10,000 ദിർഹം ശമ്പളവും രണ്ട് ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.

അതേസമയം ജീവിത പങ്കാളി മരിച്ചവരോ വിവാഹമോചിതരോ ആയ സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ റസിഡൻസ് വീസയിൽ കൊണ്ടുവരാമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്ക്‌ പുതുക്കുകയും ചെയ്യാം. കൂടാതെ സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്ക്‌ മാറ്റാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. അതേസമയം കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...