സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലേക്ക് തൊഴിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഖത്തർ പൗരൻമാർക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വദേശികൾക്ക് സ്വകാര്യ കമ്പനികളില്‍ മാതൃകാപരമായ തൊഴിൽ അന്തരീക്ഷം ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. തൊഴില്‍ പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രത്യേക സമിതിയും രൂപീകരിക്കും.
തൊഴിൽ അന്വേഷകര്‍ നാഷനൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം ആയ കവാദറിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ജോലിക്ക് അപേക്ഷിക്കുന്നവർ മികച്ച ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഉളളവരായിരിക്കണം. അപേക്ഷകര്‍ ഗ്രേഡ് പോയന്റ് ശരാശരി 2.5ന് മുകളിലുമുള്ളവരായിരിക്കണം എന്ന നിബന്ധന കൂടി ഖത്തർ എയർവേസ് മുന്നോട്ട് വെക്കുന്നുണ്ട്.
രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കികൊണ്ടിരിക്കുകയാണ് ഖത്തർ. ഈ വര്‍ഷം ആദ്യ നാലു മാസങ്ങളിലായി 529 സ്വദേശികൾക്കാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നൽകിയത്. ജനുവരിയിൽ 103 പേരും ഫെബ്രുവരിയിൽ 114 പേരും ജോലിയില്‍ പ്രവേശിച്ചു. മാർച്ചിൽ 120 ആളുകൾക്ക് അവസരം നല്‍ി. ഏപ്രിലിൽ 92 പേര്‍ക്കും ജോലി ലഭ്യമാക്കി. ഖത്തറിലെ പ്രധാന തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഖത്തര്‍ എയര്‍വേസ്.