അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തിൽ സ്പോൺസർഷിപ്പ് എന്ന പേരിൽ നടക്കുന്ന പണപ്പിരിവെന ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലൻ രംഗത്ത്.
വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയ?പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ?. സ്പോൺസർ എന്നുപറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്? ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ ? എകെ ബാലൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെയും സർക്കാരിൻറേയും ഇമേജ് ഉയർന്നിരിക്കുന്നു. ആരോപണങ്ങൾ പ്രവാസികൾ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോൺസർഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നിൽ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാൻ വിവാദം ഉയർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.