ഹജ്ജ് തീ​ർ​ഥാ​ടകർക്കായി അ​ൽ​ഹ​റ​മൈ​ൻ, മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ സ​ജ്ജ​മാ​ക്കി സൗ​ദി റെ​യി​ൽ​വേ

Date:

Share post:

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർക്ക്‌ യാത്ര ചെയ്യുന്നതിനായി അ​ൽ​ഹ​റ​മൈ​ൻ, മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ സ​ജ്ജ​മാ​ക്കിയതാ​യി സൗ​ദി റെ​യി​ൽ​വേ അറിയിച്ചു. തീ​ർ​ഥാ​ട​ക​രെ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും കൊ​ണ്ടു​പോ​കാ​നും യാ​ത്ര​യി​ൽ അ​വ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നുമുള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടുണ്ടെന്നും സൗദി റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.

പു​ണ്യ​സ്ഥ​ല​ങ്ങ​ളാ​യ മ​ക്ക​യെ​യും മ​ദീ​ന​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ റെയിൽ സർവീസ് ആണ് അ​ൽ​ഹ​റ​മൈ​ൻ. ജി​ദ്ദ, കി​ങ് അ​ബ്ദു​ല്ല ഇ​ക്ക​ണോ​മി​ക്സി​റ്റി വ​ഴി​യാ​ണ് അ​ൽ​ഹ​റ​മൈ​ൻ ക​ട​ന്ന് പോ​കു​ന്ന​ത്. കൂടാതെ മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫ എ​ന്നീ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ‘മ​ശാ​ഇ​ർ’ ട്രെ​യി​നു​ക​ളും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാക്കിയിട്ടുണ്ട്.

അതേസമയം ട്രെ​യി​നു​ക​ളു​ടെ​യും സ്റ്റേ​ഷ​നു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​യ​താ​യും സൗ​ദി റെ​യി​ൽ​വേ അറിയിച്ചു. സു​ര​ക്ഷ​യു​ടെ​യും ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ദുൽഹ​ജ്ജ് ഏ​ഴ് മു​ത​ൽ ഹ​ജ്ജ് ക​ഴി​യു​ന്ന​തു​വ​രെയുള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ട എല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 17 ട്രെ​യി​നു​ക​ളാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് വേളയിൽ സ​ർ​​വീസ് നടത്തുക. കൂടാതെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും ട്രെ​യി​നു​ക​ൾ 2000 ത്തി​ല​ധി​കം സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്നും സൗ​ദി റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....