കോൺ​ഗ്രസിന് തിരിച്ചടി; മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ ചേർന്നു.

Date:

Share post:

മുതിർന്ന കോൺഗ്രസ്‌ നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. കോൺഗ്രസ്‌ വിട്ട അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. മെയ്‌ 16ന് കോൺഗ്രസിന് രാജിക്കത്ത് കൈമാറിയെന്ന് കപിൽ സിബൽ വെളിപ്പെടുത്തി. കോൺ​ഗ്രസ് ഈ വിവരം പുറത്തുവിട്ടിരുന്നില്ല.

കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനിയും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു കോൺ​ഗ്രസ് നിലപാട്. അങ്ങനെയാണ് കപിൽ സിബൽ സമാജ് വാദി ക്യാമ്പിൽ എത്തുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉള്ളത്. കോൺ​ഗ്രസിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉന്നയിച്ച കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാടാണ് കോൺ​ഗ്രസിന്. കോൺഗ്രസിന്റെ ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....