യുഎഇ : വെടിയേറ്റ് പരിക്കേറ്റ കുട്ടി ഉൾപ്പെടെ 178 പേരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു

Date:

Share post:

സുഡാനിൽ നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 178 പേരുമായി ഒരു വിമാനം യുഎഇയിൽ എത്തി. രോഗികൾ, കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവരടങ്ങിയ ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെയാണ് എത്തിച്ചത്. വെടിയേറ്റ് പരിക്കേറ്റ ഒരു കുട്ടിയും ഈ സംഘത്തിൽ ഉൾപ്പെടുന്നു. സംഘർഷത്തിൽ പരിക്കേറ്റവർ അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്.

രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളുടെയും അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും ഭാഗമാണെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. സിവിലിയന്മാരെ സംരക്ഷിക്കുന്നതിലും രാജ്യങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ സഹായഹസ്തം നീട്ടുന്നതിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക സമീപനത്തിന്റെ തുടർച്ചയാണ് ഇതെന്നും മന്ത്രാലയം അടിവരയിട്ടു.

വെടിനിർത്തൽ, രാഷ്ട്രീയ ചട്ടക്കൂടുകളിലേക്കും ചർച്ചകളിലേക്കും തിരിച്ചുവരവ്, സുഡാനീസ് ജനതയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതെല്ലാം നേടുന്നതിന് പങ്കാളികളുമായും അന്താരാഷ്ട്ര സമൂഹവുമായും പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയും മന്ത്രാലയം സ്ഥിരീകരിച്ചു. സുഡാനിൽ ആഗ്രഹിക്കുന്ന രാഷ്ട്രീയ സ്ഥിരതയിലും സുരക്ഷിതത്വത്തിലും എത്തിച്ചേരാനുള്ള പരിവർത്തന ഘട്ടമാണിതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ 29 മുതൽ അഞ്ച് ഫ്ലൈറ്റുകളിലായി ഒഴിപ്പിച്ച 24 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾക്ക് ഇപ്പോൾ യുഎഇയിൽ സുരക്ഷിതരായി താമസിക്കുന്നു. അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ പരിചരണ സേവനങ്ങളും യുഎഇയിൽ ലഭ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...