ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കി ഒമാൻ 

Date:

Share post:

ഒമാനിലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടുകൾ നടത്തുന്നതിന് ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്തതുമായി ബ​ന്ധ​പ്പെ​ട്ട്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ കഴിഞ്ഞ ര​ണ്ട്​ മാ​സ​ത്തി​നി​ടെ 444 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​ത​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ര​വ​ധി ക​ട​ക​ളി​ൽ ഇ-​പേ​മെ​ന്റ് സം​വി​ധാ​നം ലഭ്യമല്ല. ഇതുമായി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാലെ​യാ​ണ്​ മ​ന്ത്രാ​ല​യം പ്ര​തി​ക​ര​ണ​വു​മാ​യി രംഗത്തെത്തിയത്.

2022 ജ​നു​വ​രി​യി​ലാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്തണമെന്ന നിയമം അ​ധി​കൃ​ത​ർ നട​പ്പാ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ-​പേ​​മെൻറ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​ക​ൾ എ​ടു​​ക്കു​ന്ന​ത്.

സ്വ​ർ​ണം-​വെ​ള്ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, ക​ഫേ​ക​ൾ, ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി പ​ഴ​വ​ർ​ഗ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ,പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് ഇ-​പേ​മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. എന്നാൽ നി​ല​വി​ൽ ചെ​റുകിട സ്ഥാ​പ​ന​ങ്ങ​ളിൽ ഇ-​പേ​മെൻറ് സം​വി​ധാ​നം നടപ്പിലാക്കിയിട്ടില്ല.

ഇ​ത് ന​ട​പ്പി​ലാക്കുന്നത് ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം അ​ധി​കൃ​തർ ന​ട​പ​ടി സ്വീകരിക്കുന്നത്. അതേസമയം വ്യാ​പാ​രി​ക​ൾ​ക്ക് ഇ- ​​പേ​മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണം വാങ്ങുന്ന​തി​നു​ള്ള വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്​ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ബാ​ങ്കു​ക​ളു​മാ​യും ക​മ്പ​നി​ക​ളു​മാ​യും ഏ​കോ​പ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....