ജീവനക്കാർക്ക് നൽകാൻ ശമ്പളമില്ല; ഹെൽത്ത് കെയർ സെന്ററിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്

Date:

Share post:

ജീവനക്കാർക്ക് ശമ്പളം നൽകാനില്ലാത്തതിനാൽ ദുബായ് ഹെൽത്ത് കെയർ സെന്ററിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ഡോക്‌ടർമാരും നഴ്‌സുമാരും കടക്കാരും ഉൾപ്പെടെയുള്ളവർക്ക് നൽകാൻ പണമില്ലാത്തതിനേത്തുടർന്നാണ് കോടതി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.

ക്ലിനിക്കിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും കോടതി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങൾ തുടങ്ങിയ നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം രോഗികളുടെ കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർദ്ദ മോണിറ്ററുകൾ തുടങ്ങി അവശ്യസാധനങ്ങളും കണ്ടുകെട്ടി.

1.7 മില്യൺ ദിർഹം വിലമതിക്കുന്ന ഒരു കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റവും ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്. കടക്കാർക്കും ആശുപത്രി ജീവനക്കാർക്കും നൽകാനുള്ള തുക ആശുപത്രി അധികൃതർ നൽകാതിരുന്നതോടെയാണ് കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദാരിദ്ര്യം ഇല്ലാതാക്കാൻ കൈകോർക്കാം; 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ്...

പാതിവഴിയിൽ പൈലറ്റിൻ്റെ ഡ്യൂട്ടി കഴിഞ്ഞു; പെരുവഴിയിലായത് യാത്രക്കാർ

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ...

‘അടുക്കാനാകാത്തവിധം അകന്നുപോയി’; എ.ആർ റഹ്മാൻ വിവാഹമോചിതനാകുന്നു

29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും. വിവാഹമോചന വാർത്തകൾ പരക്കുന്നതിനിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയാണ് ഇരുവരും. അടുക്കാനാകാത്തവിധം...

കേരളത്തിൽ പന്തുതട്ടാൻ മെസിപ്പട എത്തും; പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി

അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദു‌റഹ്‌മാൻ. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി...