അനധികൃത ടാക്സികൾക്കെതിരേ വീണ്ടും മുന്നറിയിപ്പുമായി അബുദാബി. സുരക്ഷിതമായ യാത്രക്ക് പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അബുദാബി പൊലീസിന്റെ നിര്‍ദ്ദേശം. എയര്‍പോര്‍ട്ട്, ജോലിസ്ഥലം, താമസ മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ അനധികൃത ടാക്സികൾ ഉപയോഗിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
സ്വന്തമായി വാഹനം ഇല്ലാത്തവര്‍ പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്സി, എയര്‍പോര്‍ട്ട് ടാക്സി, ഷട്ടില്‍ സർവിസ്, സിറ്റി ബസ് സർവിസ് എന്നിവയെ ആശ്രയിക്കണം. കോവിഡ് നിബന്ധനകള്‍ ഒഴിവാക്കിയതോടെ പൊതുഗതാഗത സംവിധാനം പൂര്‍ണ തോതിലായിട്ടുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ബസ് സര്‍വ്വീസുകൾക്ക് പുറമെ എയര്‍ പോര്‍ട്ട് ടാക്സികൾ വരെ ലഭ്യമാണെന്നും പൊലീസ് പറഞ്ഞു.
അബൂദബിയിലെ ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെര്‍മിനല്‍, മുസഫ ബസ് സ്റ്റാന്‍ഡ്, ദുബൈ, അല്‍ അഐന്‍ മേഖലകളിലേക്ക് നിരവധി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. സമയക്രമത്തിലും കൃത്യനിഷ്ഠ പാലിക്കുന്നതാണ് സര്‍വ്വീസുകളെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം അനധികൃത ടാക്സി സര്‍വിസുകള്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്നും അബൂദാബി പൊലീസ് വ്യക്തമാക്കി