ദുബായിൽ ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരണപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വൈശാഖിന് ഹൃദയാഘാതമുണ്ടായത്. ഉടൻ സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ് എജി കാർസ് ഉദ്യോഗസ്ഥനാണ് വൈശാഖ്.
മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. സംസ്കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവത്തിൽ പരേതനായ ശശിധരന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരങ്ങൾ: വിഷ്ണു (ബംഗളൂരു). കാർത്തിക (യുകെ).