ദുബായ് മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഇതിനായി മുനിസിപ്പാലിറ്റിയുടെ ഘടനയില്‍ പുനക്രമീകരണം നടത്തിയെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു. സ്വകാര്യ കോര്‍പ്പറേറ്റുകളോട് കിടപിടക്കുന്ന രീതിയില്‍ സേവനങ്ങൾ മാറ്റുകയാണ് ലക്ഷ്യം
സാമ്പത്തിക സുസ്ഥിരതയും മികച്ച പങ്കാളിത്തവും ലക്ഷ്യമിട്ട് നാല് സ്ഥാപനങ്ങളാണ് പുതിയതായി ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം , കെട്ടിട ലൈസന്‍സ്, മാലിന്യ സംസ്കരണം , സൗകര്യം ലഭ്യമാക്കല്‍ എന്നിവയിലാണ് സേവനങ്ങൾ മെച്ചപ്പെടുക. അടിസ്ഥാന വികസന മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനം കാര്യക്ഷമാമായി പ്രവര്‍ത്തിക്കുക.
അഞ്ചുവര്‍ഷം കൊണ്ട് ആയിരം കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കപ്പെടും. സേവനങ്ങളുടെ കാര്യക്ഷമത 20 ശതമാനം വര്‍ദ്ധിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പ് ചെലവ് പത്ത് ശതമാനം കുറയ്ക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകഥയും പ്രകൃതി സംരക്ഷണത്തിന്‍റെ അനിവാര്യതയും വിലയിരുത്തിയാണ് നടപടി. വികസനോത്മുഖ പദ്ധതിയിലൂടെ ജനക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുനിസിപ്പാലിറ്റി സേവനങ്ങളുടെ മുഖഛായ മാറുമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി.