ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകളുമായി ഉപയോക്താക്കളെ വിസ്മയിപ്പിക്കുകയാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് ഇപ്പോൾ അടിക്കടി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോൾ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.
നിലവിൽ നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’ ഓപ്ഷൻ സെറ്റ് ചെയ്ത് അയക്കാൻ സാധിക്കുന്നത്. ഇനി ടെക്സ്റ്റ് മെസേജും അത്തരത്തിൽ ‘വ്യൂ വൺസ്’ ആക്കി മാറ്റാൻ സാധിക്കുന്ന ഫീച്ചറാണ് ഒരുക്കുന്നത്.
ഒറ്റത്തവണ മാത്രമേ കാണാൻ കഴിയൂ എന്നതാണ് വ്യൂ വൺസ് ഫീച്ചർ. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ടെക്‌സ്റ്റ് മെസേജ് വ്യൂ വൺസ് ആക്കിയാൽ ദോഷങ്ങളേറെയാണ്. ഇത്തരം മെസേജുകൾ സ്‌ക്രീൻ ഷോട്ട് എടുക്കാനോ, ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.
എന്നാൽ ഈ ഫീച്ചർ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.