ട്വിറ്ററിനെ നേരിടാന്‍ പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. ‘ത്രെഡ്സ്’ എന്ന പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റഗ്രാം നെറ്റ് വർക്കിന് കീഴിൽ ഒരു ചാറ്റിംഗ് ആപ്പ് പോലെ ആയിരിക്കും പ്രവർത്തിക്കുക. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉപയോഗിച്ച് തന്നെ ത്രെഡ്സിൽ ലോഗിൻ ചെയ്യാനാവും. പോസ്റ്റുകളും ഒപ്പം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും ത്രെഡ്സിൽ സാധിക്കും. ത്രെഡ്സ് പ്രൊഫൈൽ ഇഷ്ടാനുസരണം ക്രമീകരിക്കുകയും കൂടാതെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നവരെ ത്രെഡ്സിലും ഫോളോ ചെയ്യാനും സാധിക്കും.
ഒരു ‘ടെക്സ്റ്റ് ബേസ്ഡ് കോൺവർസേഷൻ ആപ്പ്’ എന്ന നിലയിലാണ് മെറ്റ കമ്പനി ഇത് അവതരിപ്പിക്കുന്നത്. ട്വിറ്ററിനേയും ട്വിറ്ററിന് പകരക്കാർ എന്ന നിലയിൽ വന്ന ബ്ലൂ സ്കൈ, മാസ്റ്റഡൺ പോലുള്ള പ്ലാറ്റ്ഫോമുകളേയും വെല്ലുവിളിച്ചുകൊണ്ടാണ് ത്രെഡ്സിന്റെ വരവ്. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ത്രെഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാം. നൂറിലേറെ രാജ്യങ്ങളിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റുകളും ഒപ്പം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും ത്രെഡ്സിൽ സാധിക്കും. ഈ പോസ്റ്റുകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റുകൾ പങ്കുവെക്കാനും സാധിക്കും.
ത്രെഡ്സിൽ 500 വാക്കുകളാണ് പരമാവധി എഴുതാൻ സാധിക്കുക. കൂടാതെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമാണ് പങ്കുവെക്കാനും സാധിക്കുക. കാഴ്ചയിൽ ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ത്രെഡ്സിന് നൽകിയിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തീമാണ് ആപ്പിനുള്ളത്. അതേസമയം ട്വിറ്ററിനെ അപേക്ഷിച്ച് കൂടുതൽ സുതാര്യമായിരിക്കും ത്രെഡ്സ് എന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലെയും, ട്വിറ്ററിലെയും ഘടകങ്ങൾ ചേർത്താണ് ത്രെഡ്സിന് രൂപം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.