ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. നിക്ഷേപകരിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നാണ് പ്രഖ്യാപനം. 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
ഓരോ വർഷവും സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി 50,000 രൂപ വരെ നല്‍കും. 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡെലിവറി ജീവനക്കാരുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്നും പ്രഖ്യാപനം.
പെണ്‍കുട്ടികള്‍ പന്ത്രണ്ടാം ക്ലാസും ബിരുദവും പൂര്‍ത്തിയാക്കിയാൽ സമ്മാനമായി പണം നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഇതുവഴി സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷൻ എല്ലാ ഡെലിവറി ജീവനക്കാരുടെയും 2 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കും.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ.