വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണം നൽകണോ?

Date:

Share post:

ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള മെസേജിംഗ് ആപ്ലിക്കേഷൻ ആയ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പ്രതിമാസം പണം അടക്കേണ്ടി വന്നേക്കുമെന്ന് സൂചന. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

ഫെയ്സ്ബുക് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് വാട്സ്ആപ്പ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നതായുള്ള എന്ന വാർത്ത
പുറത്തുവരുന്നത്. വീഡിയോ ആപ്ലിക്കേഷൻ ആയ ടിക്ടോക്കിന്റെ ആഗോള മുന്നേറ്റവും കമ്പനിക്ക് ഭീഷണിയുയർത്തുന്നു.

വാട്സ്ആപ്പിൽ നിന്നുള്ള വരുമാനം വളരെയധികം കുറയുന്നതും പ്രശ്നം വർധിപ്പിക്കുന്നു. 2014ൽ 1900 കോടി ഡോളറിനാണ് കമ്പനി വാട്സ്ആപ്പ് സ്വന്തമാക്കിയതെങ്കിലും ഏറ്റെടുത്ത് എട്ട് വർഷം കഴിഞ്ഞിട്ടും വാട്സ്ആപ്പിനെ ലാഭത്തിലാക്കാൻ ഫെയ്സ്ബുക്കിന് സാധിച്ചിട്ടില്ലെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സേവനമായി 2009ൽ തുടങ്ങിയ വാട്സ്ആപ്പ് തുടക്കത്തിൽ മാസവരി ഏർപ്പെടുത്തിയിരുന്നു. മാസം 90 സെന്റ് ആയിരുന്നു തുക. ആപ്പിൽ പരസ്യങ്ങൾ വേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. ഫെയ്സ്ബുക്ക് ഏറ്റെടുത്തപ്പോളും പരസ്യം നൽകാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും 2020ൽ ഈ തീരുമാനത്തിൽ നിന്നും പിന്മാറി. പകരം ബിസിനസ് വേർഷനുകൾ അവതരിപ്പിച്ചാണ് മുന്നോട്ട് പോയത്. മെറ്റാ കമ്പനിയിൽനിന്ന് വാട്സ് ആപ്പ് മാത്രമല്ല ഇൻസ്റ്റഗ്രാമും വിൽക്കാനുള്ള നീക്കങ്ങളാണ് എഫ്ടിസി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏതു കമ്പനി ഏറ്റെടുത്താലും ഉപയോഗത്തിന് വരിസംഖ്യ ഏർപ്പെടുത്താൻ തന്നെയാണ് സാധ്യതയെന്നും സൂചനയുണ്ട്. വരിസംഖ്യ ഏർപ്പെടുത്തിയാൽ ഇന്ത്യ പോലെ കൂടുതൽ ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ എത്ര പേർ വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്നതും സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...