‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജൂലൈ 5 വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യ മുഹറം ആദ്യ ദിനം പ്രഖ്യാപിച്ചു. ജൂലൈ 7 ഞായറാഴ്ച ഹിജ്‌റി പുതുവത്സരം ആഘോഷിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി പ്രസ്താവനയിൽ പറഞ്ഞു....
2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയും സൌദിയും. ലോകത്താകമാനം തൊണ്ണൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ഒട്ടകങ്ങൾ സ്വാധീനിക്കുന്നതായ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഉണ്ടായത്. സമാനമായിഅറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒട്ടകങ്ങളുടെ പ്രസക്തി...
ഇസ്ലാമിക് കലണ്ടർ അനുസരിച്ച് യുഎഇയിലെ താമസക്കാർക്കും പൗരന്മാർക്കും ഒരു പൊതു അവധി ദിനം കൂടി വന്നെത്തുന്നു. ബലി പെരുന്നാളിനോട് അനുബന്ധിച്ച് നീണ്ട അവധി ലഭ്യമായതിന് പിന്നാലെയാണ് ജൂലൈ അവസാനത്തോടെ പുതുവർഷത്തോട് അനുബന്ധിച്ചുളള പൊതുഅവധി...
യുഎഇയിൽ കുടുംബങ്ങൾക്ക് അഞ്ച് വർഷം കാലാവധിയുള്ള സന്ദർശക വീസ പ്രഖ്യാപിച്ചു. പലതവണ വന്നു പോകാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിക്കുക.ഒരേ അപേക്ഷയിൽ കുടുംബാംഗങ്ങളെ എല്ലാവരേയും ഉൾപ്പെടുത്താനാകുമെന്നതും പ്രത്യേകതയാണ്.
ഒരുമിച്ച് യാത്ര ചെയ്യുന്നവർക്കാണ്...
2023 സുസ്ഥിരതാ വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിന് കൂട്ടായ കാഴ്ചപ്പാടും ഇച്ഛാശക്തിയും ആവശ്യമാണെന്നും ശൈഖ് മുഹമ്മദ് ട്വീറ്ററില്‍ കുറിച്ചു. ലോക...
കരിപ്പൂർ വിമാനാപകടത്തിന് രണ്ട് വർഷം തികയാനിരിക്കെ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർക്ക് ആദരവുമായി വിമാനത്തിലെ യാത്രക്കാർ. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് 1344...