‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: world bank

spot_imgspot_img

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി...

2025-ൽ യുഎഇയുടെ ആഭ്യന്തര ഉല്പാദനം 3.8 ശതമാനമായി വർധിക്കുമെന്ന് ലോക ബാങ്ക്

2025-ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്പാദനം 3.8 ശതമാനമായി വർധിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. നിലവിൽ 3.4 ശതമാനമുള്ള ജിഡിപി ഈ വർഷം 3.7 ശതമാനം ആകുമെന്നും ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ വ്യക്തമാക്കുന്നുണ്ട്....

കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിനുള്ള ധനസഹായവും തടയൽ, ലോക ബാങ്കിന്റെ നിർദേശങ്ങൾ പിന്തുടരാൻ യുഎഇ 

കള്ളപ്പണം വെളുപ്പിക്കുകയും തീവ്രവാദത്തിന് ധനസഹായവും നൽകുന്നത് തടയാൻ വിവിധ സർക്കാർ വകുപ്പുകൾ ഇതുവരെ ചെയ്ത നടപടികൾ അവലോകനം ചെയ്തു. ലോക ബാങ്ക് സംഘവുമായി സഹകരിച്ചാണ് സർക്കാർ വകുപ്പുകൾ അവലോകന ശിൽപശാല നടത്തിയത്. രാജ്യത്തെ...

പ്രകൃതിദുരന്തം നേരിടാൻ കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്‌

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും മൂലമുണ്ടാകുന്ന വെല്ലുവിളികളെ ചെറുക്കാനാണ് കാലവർഷത്തിന് മുന്നോടിയായി ലോക ബാങ്ക് വായ്പ...

യുഎഇ സമ്പദ്‌വ്യവസ്ഥ അടുത്ത രണ്ട് വർഷം വേഗത്തിൽ വളരുമെന്ന് ലോകബാങ്ക്

ഉയർന്ന എണ്ണ ഉൽപ്പാദനം, സാമ്പത്തിക - വ്യാവസായ പരിഷ്‌കരണം, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ വളർച്ചാ നിരക്ക് ഉയരുമെന്ന് ലോകബാങ്ക്. 2024 വർഷത്തേക്കുള്ള യുഎഇയുടെ വളർച്ചാ പ്രവചനം 1.1 ശതമാനം...