‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: world

spot_imgspot_img

ഡബ്യൂഎംസി ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” ആഗസ്ത് 2 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടി...

വി ദ് യുഎഇ – 2031: ലോകത്തിൻ്റെ സാമ്പത്തിക കേന്ദ്രമാകാൻ യുഎഇ

പത്തു വർഷത്തിനകം ലോകത്തിൻ്റെ സാമ്പത്തിക കേന്ദ്രമാകാനുള്ള പദ്ധതികളുമായി യുഎഇ. സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വി ദ് യുഎഇ - 2031 എന്ന പ്രമേയത്തിലാണ് പരിഷ്കരണ പദ്ധതികൾക്ക് ധനമന്ത്രാലയം രൂപം നൽകിയത്....

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം

ലോകത്തിലെ ഏറ്റവും വലിയ മാൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നിങ്ങനെ അതിശയങ്ങളുടെ നഗരമാണ് ദുബായ്. എന്നാൽ ഏറെ വെത്യസ്തവും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്ന ദുബായിലെ മറ്റൊരത്ഭുതമാണ് ഡീപ് ഡൈവ് ദുബായ്....

ഭക്തിയും പുണ്യവും നിറയുന്ന റമദാൻ കാലം

ഭക്തി സാന്ദ്രമാകുന്ന ഒരു റമദാൻ കാലം. വിശ്വാസികൾ പ്രാർത്ഥനയ്ക്ക് എത്തുന്ന മസ്ജിദുകൾ മുതൽ ആളുകൾ സംഘടിക്കുന്ന ഇടങ്ങളിലും സോഷ്യൽ മീഡിയ ഉളളടക്കങ്ങളിലും പ്രകടമാണത്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ അറബ് ലോകത്ത് നാടും നഗരവും...

മുംബൈക്ക് അഭിമാനം; ലോകത്തിലെ ഏറ്റവും മികച്ച സാൻവിച്ചുകളുടെ പട്ടികയിൽ ഇടംനേടി വടപാവ്

നമ്മുടെ നാട്ടിലെ തനത് വിഭവങ്ങൾ ലോകശ്രദ്ധ നേടുക എന്നത് നിസാര കാര്യമല്ല. രുചിയുടെ കാര്യത്തിൽ അവ മറ്റ് രാജ്യങ്ങളിലെ വിഭവങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് അഭിമാനവുമാണ്. അത്തരത്തിൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ് മുംബൈക്കാരുടെ പ്രധാന വിഭവമായ...

വനിതകളുടെ നിസ്വാര്‍ത്ഥ സംഭാവനകള്‍ രാഷ്ട്രങ്ങളെ സമ്പന്നമാക്കിയെന്ന് ഷെയ്ഖ ഫാത്തിമ

ലോകമെമ്പാടുമുള്ള വനിതകള്‍ക്കും യുഎഇയിലെ സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്. നേതൃരംഗങ്ങളില്‍ ശോഭിക്കാനും കൂടുതല്‍ വിജയം കൈരിക്കാനും ഓരോരുത്തർക്കും കഴിയെട്ടെന്ന് ഷെയ്ഖ ഫാത്തിമ...