‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2023 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. 6 വിക്കറ്റിനാണ് ഓസീസ് ഇന്ത്യൻ പടയെ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇത് ആറാം തവണയാണ് ഓസ്ട്രേലിയ കിരീടം ചൂടുന്നത്. ലോകകപ്പിലെ ഒരു മാച്ചിലും തോൽക്കാതെ അപരാജിതരായി...
ഫ്രാൻസ് പടയുടെ നായകായി അരങ്ങേറ്റം കുറച്ച മത്സരത്തിൽ കിലിയൻ എംബാപ്പെയ്ക്ക് വിജയത്തുടക്കം. ഇരട്ട ഗോൾ നേട്ടവുമായി നായകൻ തന്നെയാണ് ടീമിനെ വിജയത്തിലെത്തിച്ചതും. യൂറോ 2024 ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ നെതർലൻഡ്സിനെ എതിരില്ലാത്ത
ഉപനായകൻ അൻ്റോണിയോ...
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സമ്മാനം അടിച്ചെന്നറിഞ്ഞ കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് എന്തുചെയ്യണമെന്നറിയാതെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
തൻ്റെ കയ്യില്‍...
ദാദസാഹേബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ദുൽഖർ സൽമാന്. മുംബെ ആസ്ഥാനമായ ദാദാസാഹേബ് ഫാല്‍ക്കെ ഫിലീം ഫെസ്റ്റിവലിന്‍റെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയും ദുല്‍ഖര്‍ സ്വന്തമാക്കി. അവാർഡ് ലഭിച്ച...
പോര്‍ച്ചുഗലും ഘാനയും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരം. പക്ഷേ അനിവാര്യമായ വിജയം നേടി പോര്‍ച്ചുഗല്‍ കുതിപ്പാരംഭിച്ചു. സ്കോര്‍ 3-2. സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ തോളേറായാണ് പോര്‍ച്ചുഗല്ലിന്‍റെ തേരോട്ടം.
ആദ്യ പകുതിയിലെ ഗോൾ ക്ഷാമത്തിന് കണക്കുതീര്‍ത്താണ് രണ്ടു...
ഇടത് പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫിന് അത്യുജ്ജ്വല ജയം. കാല്‍ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ഉമ തോമസ് എല്‍ഡിഎഫിന്‍റെ ഡോ. ജോ ജോസഫിനെ മറികടന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...