‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കിണർ കുത്തി വെള്ളമെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഭൂമിക്കടിയിൽ വെള്ളം കാണുന്നതുവരെ കിണർകുത്തുന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ചിലയിടങ്ങളിൽ വേഗം വെള്ളം ലഭിക്കും. ചിലയിടത്ത് നല്ല ആഴത്തിൽ തന്നെ കുത്തണം.
കർണാടകയിലെ സിർസിയിലുള്ള...
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഇതര സമുദായക്കാരായവർ സംഘം ചേർന്ന് നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാൻ ട്വിറ്ററിനോടും മറ്റ് സാമൂഹിക മാധ്യമങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം...
ഇനി ഇറാനിലെ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കാണാൻ അവസരം. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ തലവൻ മെഹ്ദി താജാണ് ഇറാൻ ടോപ് ലെവൽ ഫുട്ബോൾ...
മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ. വ്യാഴാഴ്ച വൈകിട്ട് മുതലാണ് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങൾ കേരളത്തിൽ നിന്നും പറന്നുതുടങ്ങിയത്. കണ്ണൂരിൽനിന്ന് വനിതകൾക്കായുള്ള അവസാന വിമാനം നാളെയും...
കേരളത്തിൽ നിന്ന് ആദ്യ വനിത ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം സൗദിയിലെത്തി. മലപ്പുറത്ത് നിന്നും പുറപ്പെട്ട വിമാനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു. 145 വനിതാ...
മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ബസ് മലപ്പുറം വളാഞ്ചേരിയിൽ...