‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറാണ് നരെയ്ൻ. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ നരെയ്ൻ ദീർഘകാലമായി ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചുവരികയാണ്....
ഒരിടത്തൊരിടത്ത് ക്രിക്കറ്റ് സാമ്രാജ്യം അടക്കിവാണിരുന്ന പ്രതാപശാലികളായ ഒരു സഖ്യമുണ്ടായിരുന്നു. ക്രിക്കറ്റിൽ പകരം വെയ്ക്കാനാകാത്ത കരുത്തിന് ഉടമകളായിരുന്നു അവർ. കളിക്കളത്തിലെ ഏത് പോരാളികളെയും ശൂലം കണക്കെ പാഞ്ഞുവരുന്ന പന്തുകൾകൊണ്ടും പ്രകമ്പനം കൊള്ളിക്കുന്ന ബാറ്റിങ്ങുകൊണ്ടും തൂത്തെറിഞ്ഞിരുന്നവർ....
ഒക്ടോബർ- നവംബർ മാസത്തിൽ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല.യോഗ്യതാ പോരാട്ടത്തില്‍ സ്കോട്ലന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ വിൻഡീസ് പുറത്തായി. ലോകത്തിലെ ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തിയാണ് മുന്‍ ചാമ്പ്യന്മാർ കൂടിയായ...
2023-ലെ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേഷണാവകാശം ജിയോ സിനിമയ്ക്ക്. ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ജിയോ സിനിമ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം നടത്തുക....
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 12 ആരംഭിക്കും. ബി.സി.സി.ഐ ആണ് പര്യടനത്തിന്റെ മത്സരക്രമം പുറത്തുവിട്ടത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.
ആദ്യ...