‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളില്‍ അധികവും ജിസിസി രാജ്യങ്ങളില്‍നിന്ന്. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് 2,44,261 പേരാണ് വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി ഖത്തറിലെത്തിയത്. നവംബറിൽ 1,28,423 സന്ദർശകരെത്തിയിരുന്നു.
2021 ഡിസംബറിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം അഞ്ചിരട്ടിയായി...
യുഎഇയില്‍ സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് രാജ്യം വിടാന്‍ ഔട്ട് പാസ് നിര്‍ബന്ധമാക്കി. വിമാനത്താവളങ്ങളില്‍ നിന്നോ , കര അതിര്‍ത്തി പോയിന്റുകളിലെ എമിഗ്രേഷന്‍ ഓഫീസുകളില്‍ നിന്നോ ഒൗട്ട് പാസൊ, ലീവ്...
2022ല്‍ ദുബായ് നഗരത്തിലേക്കെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കോവിഡ് വിലക്കുകൾ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷം എന്ന നിലയില്‍ സന്ദര്‍ശകരുടെ വലിയ ഒഴുക്കാണുണ്ടായത്.. ഏകദേശം 23.7 ദശലക്ഷം സഞ്ചാരികൾ 12 മാസത്തിനുളളില്‍...
ഈവര്‍ഷം ആദ്യ 10 മാസങ്ങളിൽ 11.4 ദശലക്ഷം അര്‍ദ്ധരാത്രി അന്താരാഷ്ട്ര സന്ദർശകർക്ക് ദുബായ് ആതിഥേയത്വം വഹിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി സന്ദര്‍ശകരാണെത്തിയത്. 134 ശതമാനം. എന്നാല്‍ കോവിഡ് -19...
സന്ദർശക വീസയിലെത്തുന്ന വിദേശികൾക്ക് വാഹനമോടിക്കാൻ താൽക്കാലിക അനുമതിമായി സൗദി. തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായി സംവിധാനം ഏർപ്പെടുത്തി. ഇതൊടെ സന്ദര്‍ശകര്‍ക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കാനും ഡ്രൈവിംഗിന് അനുമതി നേടാനുമാകും.
സൗദിയിൽ താമസ...
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലേക്കുളള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ കഴിഞ്ഞ വര്‍ഷത്തേതിനേക്കാൾ മൂന്നിരട്ടി വര്‍ദ്ധനവെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞവർഷം ആദ്യ...