‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ എയർപോട്ടുകൾ വഴിയും തുറമുഖങ്ങൾ വഴിയും എത്തുന്ന സന്ദർശകർക്ക് പാസ്പോർട്ടുകളിൽ #RamadaninDubai എന്നടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പുകൾ. കൂടാതെ സന്ദർശകർക്ക് അവരുടെ താമസ സമയത്ത് തടസ്സങ്ങളില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന് വേണ്ടി...
റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 10 ദശലക്ഷം കടന്നതായി റിപ്പോർട്ട്. 50 ദിവസത്തിനിടെ റിയാദ് സീസണിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണിത്. സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റി...
റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ ഒരു ദശലക്ഷം കടന്നതായി റിപ്പോർട്ട്. റിയാദ് സീസണിന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണിത്. സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ്...
ഒറ്റ ഫ്രെയിമിൽ ദുബായിയുടെ രണ്ടു കാഴ്ചകൾ നൽകുന്ന ദുബായ് ഫ്രെയിമിൽ പെരുന്നാൾ ദിനത്തിൽ വലിയ ജനപ്രവാഹം. ജൂൺ 28ന് മാത്രം ഫ്രെയിം സന്ദർശിച്ചത് 5644 പേരാണ്. ഫ്രെയിമിന്റെ മുകളിൽ കയറിയാൽ ഒരു ഭാഗത്ത്...
രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേഗത്തിൽ സ്വന്തമാക്കാം. പൗരത്വമുള്ള രാജ്യത്തു നിന്നോ അല്ലെങ്കിൽ താമസിക്കുന്ന രാജ്യത്ത് (റസിഡൻസി പെർമിറ്റുള്ള) നിന്നോ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് നേടാൻ കഴിയും. സന്ദർശിക്കുന്ന രാജ്യം...
ഈ വർഷം അവസാനത്തോടെ 24 ദശലക്ഷത്തിലധികം സന്ദർശകരെ എമിറേറ്റിലേക്ക് ആകർഷിക്കുക എന്നതാണ് പുതിയ ലക്ഷ്യമെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. അബുദാബിയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായാണ് പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്....