‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈറ്റ് അമീർ ഷെയ്ഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തി. കുവൈറ്റ് അമീറായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശി...
ഭാഗ്യയ്ക്കും ശ്രേയസിനും ആശംസയറിയിക്കാൻ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ താരത്തിന്റെ വീടായ 'ലക്ഷ്മി'യിലെത്തിയ ഗവർണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് സ്വീകരിച്ചത്. ഗവർണറുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ...
ദുബായിൽ നടക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളെ...
ഗതാഗത മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി തന്റെ സഹപ്രവർത്തകനെ സന്ദർശിച്ച് കെ.ബി ഗണേഷ്കുമാർ. നടന്‍ ടി.പി മാധവനെയാണ് പത്തനാപുരത്തെ ഗാന്ധി ഭവനിലെത്തി ഗണേഷ്‌കുമാർ സന്ദർശിച്ചത്. ഗാന്ധി ഭവൻ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.
ഗാന്ധിഭവനിലെ...
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയായ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും. നിർമ്മാതാവ് ആൽവിൻ ആൻ്റണിയും ഷാജി കൈലാസിനൊപ്പം ഉണ്ടായിരുന്നു. പ്രീയപ്പെട്ട പൊന്നു അമ്മക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ...
എൻ്റെ കേരളം എത്ര സുന്ദരം.. ഒറ്റ പരസ്യ വാചകം കൊണ്ട് കേരളത്തിൻ്റെ സംസ്കാരത്തേയും മനോഹാരിതയേയും ആഗോളതലത്തിലെത്തിച്ച ഫ്രഞ്ച് വനിത ഒരിക്കൽ കൂടി കേരളത്തിലേക്കെത്തി.14 വർഷം മുമ്പ് സ്വദേശത്തേക്ക് തിരിച്ചുപോയശേഷം ഇതാദ്യമായാണ് ലൂബ കേരളത്തിലേക്ക്...