‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം വീണ്ടും വൈറൽ. നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ആപ്ലിക്കേഷൻ ടെംപ്ലേറ്റിൽ പങ്കിട്ട കുടുംബ ചിത്രമാണ് ഷെയ്ഖ് ഹംദാൻ...
'മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ' ദുബായ് വുഡ്ലം പാർക്ക് സ്കൂളിലെ കെജി-2 വിദ്യാർത്ഥിനിയായ ഇസ ആരിഫ് പാട്ടിനൊപ്പം നൃത്തം വെയ്ക്കുകയാണ്. വെറുതേയല്ലെ ഈ ഡാൻസും പാട്ടും. ഒറ്റക്ക് ഒപ്പന കളിച്ച് വൈറലായതിൻ്റെ...
ദിനംപ്രതി നിരവധി ഇന്റർവ്യൂകളാണ് നമ്മുടെ കൺമുന്നിൽകൂടി മിന്നിമറഞ്ഞ് പോകുന്നത്. അതിൽ ഭൂരിഭാഗവും എന്റർടെയ്ൻമെന്റും ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിനും മാത്രമായി ചിത്രീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അർത്ഥമില്ലാത്തവ ആകാറുമുണ്ട്. എന്നാൽ വളരെ കാലത്തിന് ശേഷം...
ആരോഗ്യം നിലനിർത്താനും രോഗങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള ഉത്തമ മാർഗമാണ് വ്യായാമം. വ്യായാമത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും വർക്ക്ഔട്ട് വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ...
സിനിമാ താരങ്ങളായ രശ്മിക മന്ദാനയ്ക്കും കത്രീന കൈഫിനും കജോളിനും പുറമേ ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫെയ്ക്കിൽ കുടുങ്ങി. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ഒരു യുവതിയുടെ വിഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതെന്ന രീതിയിൽ...
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുടി പറ്റെ വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിൽ നടന്ന് വരുന്ന മമ്മൂട്ടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ‘ബിലാൽ പഴയ...