‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതിനേത്തുടർന്ന് നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 180ഓളം വാഹനങ്ങൾ കണ്ടുകെട്ടിയതായാണ് ദുബായ് പൊലീസ് അറിയിച്ചത്.
ജനവാസ മേഖലയിൽ വലിയ രീതിയിൽ വാഹനമുപയോഗിച്ച് ശബ്ദമുണ്ടാക്കുകയും അപകടകരമായ രീതിയിൽ...
നിയമലംഘനം നടത്തിയ 11 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ബോഡിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക തുടങ്ങിയവ...
സ്‌കോഡ കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ എസ്.യു.വിക്ക് പേരിട്ടത് കാസർകോട് സ്വദേശി. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനായ മുഹമ്മദ് സിയാദ് നിർദ്ദേശിച്ച 'കൈലാഖ്' എന്ന പേര് കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി...
റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പോലീസിൻ്റ മുന്നറിയിപ്പ്. നിർദ്ദേശം ലംഘിക്കുന്നവരിൽനിന്ന് പിഴയും ബ്ലാക്ക് പോയിൻ്റും ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ചാണ് നടപടി...
യുഎഇയിൽ ഇനി അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ പൊലീസിന് അതിവേഗം കൈമാറാം. ഇതിനായി ഇ-കോൾ സംവിധാനം എന്ന പേരിൽ ആരംഭിച്ച വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ചട്ടങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി....
ദുബായ് പൊലീസിൻ്റെ 'ഓൺ-ദി-ഗോ' സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ്...