‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നതെന്നുമാണ് മുരളീധരൻ പറഞ്ഞത്. വാർത്താസമ്മേളനത്തിനിടെ വയനാട്...
മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമത്തിനൊപ്പം മാതൃഭൂമി ദിനപത്രം നിലകൊണ്ടുവെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്രാധിപർക്ക് മുരളീധരൻ തുറന്നകത്തും...
കേരള സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനം മന്ത്രിയെ പുറത്താക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു....
ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാസ്പോർട്ട് സേവനങ്ങൾ നടത്തുന്ന ബി.എൽ.എസ് കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കി സാധാരണക്കാരായ ഇന്ത്യക്കാർക്ക് സഹായകരമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റാസൽഖൈമ ഇന്ത്യൻ...
ആർക്ക് വേണമെങ്കിലും ആരെ വേണമെങ്കിലും ബോംബ് വച്ച് കൊല്ലാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നിരിക്കുന്നു എന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു – വലതു മുന്നണികൾ തമ്മിൽ...
സംസ്ഥാനത്ത് വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
'റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റെയില്‍വേ ടൈംടേബിള്‍ റിവിഷന്‍ നടക്കുന്നതിനിടെയാണ് നമ്മുടെ വന്ദേഭാരത്...