‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എയർ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചു. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ ജീവനക്കാർക്കായി യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയുടെ ആദ്യ...
കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. ശൈത്യകാലത്തിനിണങ്ങുന്ന യൂണിഫോമാണ് ഉദ്യോഗസ്ഥർക്ക് പുതിയതായി നൽകിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളുടെയും യൂണിഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തണുപ്പുള്ള കാലാവസ്ഥയിൽ ധരിക്കാൻ...
ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ആയാൽ സർക്കാർ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന ശുപാർശയുമായി ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് കരട് തയ്യാറാക്കൽ സമിതി രംഗത്ത്. ബിജെപി സർക്കാർ നിയോഗിച്ച സമിതി തയ്യാറാക്കിയ കരട്...
ഏകീകൃത സിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ പിന്നിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ചർച്ചകൾ രാജ്യത്തിൻ്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം ഉറപ്പിക്കാനുളള നീക്കവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ...
യുഎഇയില്‍ സ്കൂളുകൾ തുറക്കാന്‍ ദിവസങ്ങൾ മാത്രമാണ് ബാക്കി. സെപ്റ്റംബര്‍ ആദ്യമുതല്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. അതെസമയം വിദ്യാഭ്യാസ ചിലവേറിയതോടെ പുതിയ വഴികൾ തേടുകയാണ് മാതാപിതാക്കൾ.
പഴയത് ആയാലും മതി
സ്കൂൾ ഫീസ്, ബസ് ഫീസ്,...
യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്കൂള്‍ യൂണിഫോം അവതരിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം മുതല്‍ യുഎഇയിലെ എല്ലാ പബ്ലിക് സ്കൂളുകളിലും പുതിയ സ്കൂള്‍ യൂണിഫോം ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കിന്റര്ഗാര്ട്ടന് മുതല്‍...