‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മെയ് 26, 27 (ഞായർ, തിങ്കൾ) തീയതികളിൽ യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചില വിമാനങ്ങൾ റദ്ദാക്കി. റിമാൽ ചുഴലിക്കാറ്റ് ഭീഷണിയിൽ കൊൽക്കത്ത വിമാനത്താവളത്തിൽ അടുത്ത 21 മണിക്കൂറിൽ...
യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിക്കുന്നവർക്ക് വേനൽക്കാല അവധിക്ക് യാത്ര ചെയ്യാൻ കൂടുതൽ ഫ്ലൈറ്റുകൾ. ഓരോ ആഴ്ചയും 24 അധിക വിമാനങ്ങൾ ചേർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും...
പ്രവാസികൾക്ക് ആശ്വാസം. യുഎഇ-ഇന്ത്യ വിമാന യാത്ര ചെയ്യുന്നവർക്ക് ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കിൽ സാധ്യമാകും. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റമസാൻ പ്രമാണിച്ചയായിരിക്കും ഇനി ടിക്കറ്റ്...
അബുദാബി, റാസൽഖൈമ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നും കേരളം അടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് ചാർജ് കുറച്ചു. സെപ്റ്റംബർ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ഒക്ടോബർ 19 നകം...
റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവുകൾ. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ബാഗേജ് പരിധി വർധിപ്പിച്ചത്.
ഇന്നലെ മുതൽ ഏപ്രിൽ 16...
യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നയാളുകൾ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ. യാത്രാസമയത്ത് മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും വേണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട്...