‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുളള എണ്ണയിതര വ്യാപാരം 2030ഓടെ ഇരട്ടിയാക്കുമെന്ന് സെപ കൗൺസിൽ ഡയറക്ടർ. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സഹകരണ സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം എണ്ണയിതര വ്യാപാരത്തിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും...
ഒക്ടോബർ 7ഉം സെപ്റ്റംബർ 11ഉം
ഒക്ടോബർ 7, ചരിത്രം ഒരു തീയതി കുറിച്ചിടുകയാണ്. അതിശക്തരായ ഇസ്രായേലിൻ്റെ ആത്മവിശ്വാസത്തിന് മേൽ ഹമാസ് താണ്ഡവമാടിയ ദിവസം.ഹമാസിന് ഇതെങ്ങനെ സാധിച്ചു.. ഇസ്രായേലിൻ്റെ ലോകപ്രശസ്ത ചാരസംഘടന മൊസാദ്എന്തുകൊണ്ട് ഇക്കാര്യം അറിഞ്ഞില്ല..ഒരുപക്ഷേ...
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ്...
ഡിജിറ്റൽ എക്സ്ചേഞ്ച് സംവിധാനങ്ങൾ ഉപയോഗിച്ച് കടലാസ് രഹിതവ്യാപാരമായ വെർച്വൽ വ്യാപാര സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇ. യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് ആണ് ഇത്...
പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കാൻ നടപടികളുടമായി അബുദാബി ഊർജവകുപ്പ്. അഞ്ച് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നുന്ന സമഗ്രമായ ചട്ടക്കൂടാണ് ഊർജവകുപ്പ് നിർദ്ദേശിക്കുന്നത്.
നിയമവും നിയന്ത്രണവും; പങ്കാളികളുമായുള്ള സഹകരണം; സാങ്കേതിക അനുമതി; പരിശോധനയും പാലിക്കലും; നിർവ്വഹണം...
ഓൺലൈൻ വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും കര്‍ശന വിലക്കുമായി യുഎഇ. ആയുധങ്ങളുടെ ഓണ്‍ലൈന്‍ ഇടപാടുകൾ ഗുരുതര കുറ്റമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
നിയമം ലംഘിച്ചാൽ ഒരു വർഷം തടവും...