‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡായി ലൈസൻസ് നൽകും. യു.എ.ഇ സ്വദേശികൾക്കും റെസിഡൻ്റ് വിസയുള്ള പ്രവാസികൾക്കും പരിശീലനത്തിൽ പങ്കെടുക്കാൻ...
വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി 'ഹോളിഡേ ഹോംസ് സെക്ടർ' പദ്ധതിയുമായി അജ്മാൻ രംഗത്ത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനൊപ്പം എമിറേറ്റിലെ പാർപ്പിട ഭൂപ്രകൃതി വൈവിധ്യവൽക്കരിക്കുക എന്നതാണ് സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. അജ്മാൻ്റെ സാമ്പത്തിക വികസനത്തിന് ഗണ്യമായ...
ദുബായിലെ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ നഗരസഭ. പാർക്കുകളെ മികവുറ്റ കേന്ദ്രങ്ങളാക്കി മാറ്റുകയും എമിറേറ്റിൻ്റെ ഖ്യാതി ഉയർത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് നീക്കം. പദ്ധതി ടൂറിസം ഉണർവ്വിനും കാരണമാകും.
തിങ്കൾ മുതൽ...
സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി സൗദി ടൂറിസം മേഖല. മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ടിരിക്കുകയാണ് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ...
സാമൂഹ്യ മാധ്യമങ്ങളിലെ റീലുകൾളിലും വൈറൽ വീഡിയോകളിലും മുഴുകുന്ന യുവജനങ്ങൾക്കിടയിൽ ദൈനംദിന വായന പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിലെ ലൈബ്രറി മാനേജ്മെൻ്റ് വിഭാഗമായ മക്തബയാണ് സംഘാടകർ.
'31 ഉപന്യാസങ്ങൾ... 31...
ടൂറിസം രംഗത്ത് സുസ്ഥിരവളര്‍ച്ച കൈവരിച്ച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി റാസൽഖൈമ. കഴിഞ്ഞ വർഷം 1.22 ദശലക്ഷം സന്ദർശകരാണ് റാസൽഖൈമ സന്ദർശിക്കാനെത്തിയത്. ലോക സന്ദർശകരുടെ എണ്ണത്തിൽ 24 ശതമാനം വർധനവ് രേഖപ്പെടുത്തിയ റാസൽഖൈമ ടൂറിസം...