‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായി ബജ്റംഗ് പൂനിയയ്ക്ക് വീണ്ടും സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താരത്തെ സസ്പെൻഡ് ചെയ്തത്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി മൂത്ര സാമ്പിൾ നൽകാത്തതിനെത്തുടർന്നാണ് ഒരിക്കൽകൂടി...
ഗുസ്തിതാരം ബജ്റംഗ് പുനിയയെ സസ്പെന്റ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരെ ഏജൻസി നടപടി സ്വീകരിച്ചത്.
ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ട...
ഫുട്ബോൾ ആരാധകരുടെ ഇഷ്ടതാരം റൊണാൾഡോയ്ക്കെതിരെ നടപടിയുമായി സൗദി ഫുട്ബോൾ ഫെഡറേഷൻ. ഗ്രൗണ്ടിൽ വെച്ച് ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഒരു മത്സരത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലിദ്വീപ്. മോശം പരാമർശം നടത്തിയ യുവജന ശാക്തീകരണ മന്ത്രി മറിയം ഷിയുന ഉൾപ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെൻഡ്...
നവജാത ശിശുവിൻ്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ കൊടുത്തയച്ച മോർച്ചറി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മോർച്ചറി അസിസ്റ്റന്റ് പനീർസെൽവത്തെയാണ് സസ്പെൻഡ് ചെയ്തത്. ഇനിയൊരു ഉത്തരവ്...
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് എക്സൈസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറാണ് ഇദ്ദേഹം.
ഷീല സണ്ണിയുടെ...