‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആലപ്പുഴയിൽ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി...
ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബർ 21വരെ പ്രതിയെ...
ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഓരോരുത്തരുടെയും മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ത്രീ തന്നെ ആണ് ധനമെന്ന്...
മാവേലിക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് മഹേഷ് സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് ആത്മഹത്യാശ്രമം. കഴുത്തിലും വലത് കൈയ്യിലും മുറിവേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ...
തിരുവനന്തപുരം പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17-കാരൻ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. താമസിച്ചിരുന്ന മുറിയുടെ ജനൽകമ്പിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു.
മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത...
ട്രാൻസ്മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ ആത്മഹത്യ ചെയ്തു. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെയാണ്...